Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Borrowing

ഭ​ര​ണം മാ​റി​യി​ട്ടും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് മാ​റ്റ​മി​ല്ല; ക​ട​മെ​ടു​ത്ത​ത് 26,462 കോ​ടി

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണം മാ​റി​യി​ട്ടും സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ന് മാ​റ്റ​മി​ല്ല. ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ സ​ർ​ക്കാ​ർ ആ​കെ ല​ക്ഷ്യ​മി​ട്ട ക​ട​മെ​ടു​പ്പി​ന്‍റെ 46.91 ശ​ത​മാ​നം എ​ടു​ത്തു​ക​ഴി​ഞ്ഞു. ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 26,461.75 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ക​ട​മെ​ടു​ത്ത​ത്.

വ​രു​മാ​നം വ​ർ​ധി​ച്ചെ​ങ്കി​ലും അ​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ചെ​ല​വ് ഉ​യ​രു​ന്ന​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന​ത്. ദീ​ർ​ഘ​കാ​ല ആ​സ്തി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ക​ട​മെ​ടു​ത്ത പ​ണ​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം നി​ത്യ​ചെ​ല​വു​ക​ൾ​ക്കാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. ഇ​തോ​ടെ സാ​മ്പ​ത്തി​ക ക​മ്മി​യും ക​ട​വും ബ​ജ​റ്റി​ൽ ക​ണ​ക്കാ​ക്കി​യ​തി​ന്‍റെ പ​കു​തി​യോ​ളം ആ​ദ്യ നാ​ലു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 56,413.06 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ആ​കെ ക​ട​മെ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ 46.91 ശ​ത​മാ​ന​വും ആ​ദ്യ നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ സ​മാ​ഹ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ല​ക്ഷ്യ​മി​ട്ട ക​ട​മെ​ടു​പ്പി​ന്‍റെ 47.08 ശ​ത​മാ​നം എ​ടു​ത്തി​രു​ന്നു. അ​താ​യ​ത് സ​ർ​ക്കാ​ർ മാ​റി​യെ​ങ്കി​ലും ക​ട​മെ​ടു​പ്പി​ന്‍റെ വേ​ഗ​ത്തി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​ട്ടി​ല്ല.

ആ​ദ്യ നാ​ല് മാ​സ​ത്തെ ക​ട​മെ​ടു​പ്പി​ൽ 11,503.47 കോ​ടി രൂ​പ ഏ​പ്രി​ലി​ൽ മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് എ​ടു​ത്ത​ത്. മേ​യ് മു​ത​ൽ ജൂ​ലൈ വ​രെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ബാ​ക്കി 14,958.28 കോ​ടി രൂ​പ ക​ട​മെ​ടു​ത്ത​ത്. അ​തേ​സ​മ​യം മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് മൂ​ല​ധ​ന ചെ​ല​വ് ഉ​യ​ർ​ന്ന​ത് മാ​ത്ര​മാ​ണ് സാ​മ്പ​ത്തി​ക രം​ഗ​ത്തെ ആ​ശ്വാ​സ​ക​ര​മാ​യ മാ​റ്റം.

Latest News

Corehub Up